വരണമാല്യം അഴിക്കുംമുമ്പേ വൃക്ഷത്തൈനട്ട് വധൂവരന്മാര് ശ്രദ്ധനേടി

കൊയിലാണ്ടി: പരിസ്ഥിതി ദിനത്തില്‍ നടന്ന വിവാഹത്തിന്റെ ഓര്‍മയ്ക്കായി വരണമാല്യം അഴിക്കുംമുമ്പേ വൃക്ഷത്തൈനട്ട് വധൂവരന്മാര് ശ്രദ്ധനേടി. കുറുവങ്ങാട് പുനത്തില്‍ പൂജയും എടക്കുളം വടക്കെതോന്നാത്ത് അഖിലുമാണ് വിവാഹിതരായ ഉടന്‍തന്നെ പരിസ്ഥിതി സംരക്ഷണസന്ദേശവുമായി ഓര്മമരത്തൈനട്ട് മാതൃകകാട്ടിയത്. കുറുവങ്ങാട് ഷട്ടില്കോര്ട്ടാണ് ഓര്‍മമരം പരിപാടി സംഘടിപ്പിച്ചത്. കെ. സുകുമാരന്‍, എന്‍.കെ മുരളി, കെ.കെ. ബിജു എന്നിവര്‍ നേതൃത്വം നല്കി.
