KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സുരക്ഷ എര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ആലോചിക്കുന്നു

കല്‍പ്പറ്റ: മാവോയിസ്റ്റുകള്‍ തട്ടികോണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് വയനാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ എര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ആലോചിക്കുന്നു. തട്ടികോണ്ടുപോകാന്‍ സാധ്യതയുള്ള അഴിമതിക്കാരായ 48 പേരുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം ജില്ലാ കളക്ടര്‍ക്ക് കൈമാറി.
നിലമ്ബൂരില്‍ കുപ്പുദേവാരാജ് താമസിച്ചിരുന്ന സ്ഥലത്തുനിന്നുലഭിച്ച പെന്‍ഡ്രൈവിലാണ് വയനാട്ടിലെ ഉദ്യോഗസ്ഥരെ വധിക്കുകയോ തട്ടികൊണ്ടുപോവുയകോ ചെയ്യണമെന്ന മാവോയിസ്റ്റ് തീരുമാനത്തെകുറിച്ച്‌ പ്രതിപാദിക്കുന്നത്. ആദിവാസികളെയും സാധാരണക്കാരെയും ചൂഷണം ചെയ്ത് അഴിമതി കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ പൊതുസമൂഹത്തില്‍ മതിപ്പുണ്ടാക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തമടക്കം വിവിധ ആദിവാസി പദ്ധതികളില്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

റിസോര്‍ട്ട്-മണല്‍-ക്വാറി ലോബിക്ക് ഒത്താശ ചെയ്യുന്നവര്‍ ബ്ലേഡ് പലിശക്കാരെ സഹായിക്കുന്നവര്‍ തുടങ്ങിയവരെയും മാവോയിസ്റ്റുകള്‍ ഉന്നം വെക്കുന്നുണ്ടെന്നാണ് സൂചന. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മവോയിസ്റ്റുകള്‍ ശ്രമിക്കുന്നതിനിടെയാണ് നിലമ്ബൂരില്‍ വെടിവെപ്പുണ്ടായതെന്നും പോലീസ് സംശയിക്കുന്നു എന്നാല്‍ മാവോയിസ്റ്റുകള്‍ തയാറാക്കിയ പട്ടിക പോലീസിന് ലഭിച്ചിട്ടില്ല ആതുകൊണ്ടുതന്നെ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയാറാക്കാന്‍ ജില്ലാ പോലീസ് മേധാവി രഹസ്യന്വേഷണവിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Advertisements

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 48 ഉദ്യോഗസ്ഥരുടെ പേരുകള്‍ രഹസ്യന്വേഷണ വിഭാഗം തയാറാക്കി പട്ടികവര്‍ഗ്ഗവകുപ്പ് റവന്യു-വനം തദ്ദേശസ്വയംഭരണ വകുപ്പടക്കം ജനങ്ങളുമായി അടുത്തിടപഴകുന്ന ഉദ്യോഗസ്ഥരാണ് അധികവും. ഈ ലിസ്റ്റ് തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണോ അതോ ജനങ്ങളുമായി അടുത്തിടപഴകാത്ത ഓഫീസുകളിലേക്ക് സ്ഥാനമാറ്റം നല്‍ണോ എന്നാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ ആലോചിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *