വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ മണ്ണ് ദിനാചരണം നടത്തി

കൊയിലാണ്ടി: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ആരംഭിച്ച കാബേജ്-കോളി ഫ്ലവർ കൃഷിക്ക് ചുറ്റും മണ്ണ് സംരക്ഷണ വലയം തീർത്ത് കൊണ്ട് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ലോക മണ്ണ് ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് എൻ.ശ്രീഷ്ന ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ദിയലിനീഷ് മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. പി.നൂറുൽഫിദ, പി.കെ.അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു. മണ്ണ് സംരക്ഷണ ഗാനം ആലപിച്ച് കൊണ്ട് വിദ്യാർത്ഥികൾ കാർഷിക പ്രവർത്തനങ്ങളിലേർപ്പെട്ടു. ധനഞ്ജയ് എസ് വാസ്, മാനസ് എ.എസ്, അമൻ ജാഫർ, നിരഞ്ജന, ഫിൽസ മറിയം, ജനിശങ്കർ, മുഹമ്മദ് ഫായിസ് എന്നിവർ നേതൃത്വം നൽകി.

