ഇസ മുഹമ്മദും അമലും ചാന്ദ്രമനുഷ്യരായെത്തി

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനാചരണം നടത്തി. ചിങ്ങപുരം : വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ചാന്ദ്രദിനാചരണം ഹെഡ്മിസ്ട്രസ് എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ് അധ്യക്ഷയായി. ഇസ മുഹമ്മദ്, അമൽ. കെ. എന്നിവർ ചാന്ദ്ര മനുഷ്യരായെത്തി കുട്ടികളുമായി സംവദിച്ചു. വീഡിയോ പ്രദർശനവും നടന്നു.

പ്രീ-പ്രൈമറി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ‘തിങ്കൾ തിളക്കം’പുസ്തകം യു.കെ.ജി. ലീഡർ എസ്. ശ്രാവൺ എൽ.കെ.ജി. ലീഡർ അൻഫ ഖദീജക്ക് കൈമാറി പ്രകാശനം ചെയ്തു. ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ‘മാനത്തെ അമ്പിളി’കൊളാഷ് ക്ലാസ് ലീഡർ അമർ ഇഹ്സാൻ ഡെപ്യൂട്ടി ലീഡർ വേദക്ക് കൈമാറി പ്രകാശനം ചെയ്തു. രണ്ടാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ രാത്രിയിലെ ആകാശം വരകളിലൂടെ ‘പുസ്തകo ക്ലാസ് ലീഡർ പാർവണ ബിശ്വാസ് ഡെപ്യൂട്ടി ലീഡർ ആൻവിക്ക് കൈമാറി പ്രകാശനം ചെയ്തു.


മൂന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ‘അമ്പിളി മാമന്റെ മണ്ണിലേക്ക് പതിപ്പ് ക്ലാസ് ലീഡർ മുഹമ്മദ് ഷാദി ഡെപ്യൂട്ടി ലീഡർ എസ്. പാർവ്വണയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. നാലാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ അമ്പിളി മാമന് തയ്യാറാക്കിയ കത്തുകൾ അടങ്ങിയ ‘മാനത്തെ മാമൻ’ പുസ്തകം ക്ലാസ് ലീഡർ ജി. ദിയ ഡെപ്യൂട്ടി ലീഡർ മുഹമ്മദ് അമാൻ ഇഷാന് കൈമാറി. സ്കൂൾ ഡെപ്യൂട്ടിലീഡർ ആയിശ റിഫ, റിൻഷ രാജേഷ് എന്നിവർ നേതൃത്വം നൽകി.


