KOYILANDY DIARY.COM

The Perfect News Portal

ലോകമെങ്ങും ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു

വത്തിക്കാന്‍> പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ആഗോള ക്രൈസ്തവര്‍ ഇന്നു ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ലഹരിയിലും ഉന്മാദ ജീവിതത്തിലും അടിമപ്പെട്ടു കിടക്കുന്ന മനുഷ്യരോട് മൂല്യങ്ങളടങ്ങിയ യഥാര്‍ഥ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ക്രിസ്മസ് സന്ദേശത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. ഉണ്ണിയേശുവിന്റെ കാലിത്തൊഴുത്തിലെ ജനനം ലോകത്തിനു കൊടുത്ത വലിയ സന്ദേശമാണ്. ധൂര്‍ത്തടിച്ച്‌ അമിതമായി ആഘോഷം നടത്തുന്ന ഒരു തലമുറയെയല്ല, മറിച്ച്‌ സാധാരണക്കാരായി പാവങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കുചേരുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യമെന്ന് യേശുദേവന്റെ ജീവിതത്തെ ഉപമിച്ചുകൊണ്ടു മാര്‍പാപ്പ പറഞ്ഞു. യേശുദേവന്റെ ജന്മസ്ഥലമായ ബെത്‍ലഹേമില്‍ നടന്ന പാതിരാകുര്‍ബാനയില്‍ നൂറുക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

Share news