ലാവലിന്‍ സര്‍ക്കാര്‍ ഇന്ന് ഹര്‍ജി നല്‍കും തുറുപ്പ് ചീട്ടാണെന്ന് കോടിയേരി

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. കേസില്‍ പിണറായിയെ വെറുതേവിട്ട നടപടി ശരിയല്ലെന്നും, സിബിഐയുടെ റിവിഷന്‍ ഹര്‍ജി എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപഹര്‍ജി നല്‍കിയിരിക്കുന്നത്. പിണറായി വിജയന് അടക്കമുള്ളവരെ
വെറുതേവിട്ട തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ശരിയല്ലെന്നു കാണിച്ചു 2014 ജനുവരിയിലാണു സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ളയുടെ ബെഞ്ചിലായിരുന്നു ഹര്‍ജി.
ലാവലിന്‍ കേസ് വീണ്ടും ഹൈക്കോടതിയിലെത്തിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അഞ്ചുവര്‍ഷം കൂടുമ്പോള്‍
പുറത്തെടുക്കുന്ന തുറുപ്പ് ചീട്ടാണ് ലാവലിന്‍ എന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ ഉടന്‍ വിസ്താരം തുടങ്ങണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി. രാഷ്ട്രീയ ഗൂഢനീക്കമാണ് ഈ തീരുമാനത്തിന് പിന്നില്‍.

ആര്.എസ്.എസും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഗൂഢാലോചനയാണ് ഇവിടെ നടന്നത്. പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി രണ്ട് വര്‍ഷവും രണ്ട് മാസവും ഉമ്മന്‍ ചാണ്ടി ഉറങ്ങുകയായിരുന്നോ എന്നും കോടിയേരി ചോദിച്ചു.

