KOYILANDY DIARY.COM

The Perfect News Portal

ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ഇരുന്നൂറോളം അഗ്നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള തീവ്ര ശ്രമം നടന്ന് വരികയാണ്.

ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 26 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍  നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.

40  ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതര്‍ അറിയിച്ചു. 1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്‌ളാറ്റുകളാണ് ഉള്ളത്‌.

Advertisements

അടുത്തിടെയുണ്ടായ രണ്ട് തീവ്രവാദി അക്രമങ്ങളുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ നഗരത്തിലുണ്ടായ വന്‍തീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *