റോഡിന് പണം നീക്കിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം PWD ഓഫീസിലേക്ക് മാർച്ച് നടത്തി

വടകര: മണിയൂരിനെ വടകരയുമായി ബന്ധിപ്പിക്കുന്നതും ഗതാഗതയോഗ്യമല്ലാതായതുമായ കുട്ടോത്ത് അട്ടക്കുണ്ടുകടവ് റോഡും ബാങ്ക് റോഡ്-മുടപ്പിലാവില്‍- കുറുന്തോടി ബാങ്ക് റോഡ്-മുടപ്പിലാവില്‍- കുറുന്തോടി റോഡും നന്നാക്കാന്‍ മൂന്നുകോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ഏരിയാകമ്മിറ്റിമാര്‍ച്ച് നടത്തി. പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് പി.ഡബ്ല്യു.ഡി. ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. വടകര ഏരിയാ സെക്രട്ടറി പി.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ടി.പി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.പുഷ്പജ, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജയപ്രഭ, വൈസ് പ്രസിഡന്റ് പി.പി.ബാലന്‍, ടി.കെ.അഷറഫ് എന്നിവര്‍ സംസാരിച്ചു
