രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
 
        ഡല്‍ഹി: രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉറപ്പ്. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിലാണ് (പി.എ.സി) ആര്. ബി. ഐ. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. എം.പിമാരോട് നോട്ടുനിരോധനത്തെ കുറിച്ച് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ 2000 രൂപയുടെ കള്ളനോട്ട് സമാജ് വാദി പാര്‍ട്ടി എം.പി ഗവര്‍ണറെ കാണിച്ചു. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ സ്വാധീനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഗവര്‍ണര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. കള്ളപ്പണക്കാര്‍ക്ക് തടയിടാന്‍ വേണ്ടിയാണ് രാജ്യത്ത് പഴയ 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. 


 
                        

 
                 
                