ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് രണ്ട് വയസ്സുകാരൻ ദേവ് രുദ്രാക്ഷ്

കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് – 2021 റെക്കോർഡ്സിൻ്റെ ടാലെൻ്റ് വിഭാഗത്തിൽ കൊയിലാണ്ടി സ്വദേശിയായ രണ്ട് വയസുകാരൻ അനുമോദനത്തിന് അർഹനായി. 2വയസും 4 മാസവും പ്രായമുള്ള ദേവ് രുദ്രാക്ഷ് ആണ് ബഹുമതിക്ക് അർഹനായത്. 30ൽ പരം വ്യക്തിത്വങ്ങളെയും, 50ൽ പരം പക്ഷി മൃഗാദികളെയും, മനുഷ്യ ശരീര അവയവങ്ങളെയും, പച്ചക്കറി പഴവർഗങ്ങളെയും നിശ്ചിത സമയത്തിൽ തിരിച്ചറിഞ്ഞു പറയുന്ന വീഡിയോസാണ് അനുമോദനത്തിന് അർഹനാക്കിയത്. പയ്യോളി തച്ചൻകുന്ന് പള്ളിയാർക്കൽദേവ് രുദ്രാക്ഷ് ബഹ്റൈൻ പ്രവാസിയായ ജിതേഷ് സൗമ്യ ദമ്പതികളുടെ ഏക മകനാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അലേഖനം ചെയ്ത മെഡലും, പ്രശംസി പത്രവും ദേവ് രുദ്രാക്ഷ് കൈപറ്റി.
