KOYILANDY DIARY.COM

The Perfect News Portal

രക്തദാനത്തിൽ ഒന്നാമതായി വീണ്ടും ഡിവൈഎഫ്ഐ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം തുടർച്ചയായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക്. ലോക രക്തദാന ദിനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയിൽ നിന്ന് ജില്ലാ സെക്രട്ടറി വി. വസീഫ് അവർഡ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി ലിജീഷ്, ട്രഷറർ പി.സി ഷൈജു, ഡോ. ദീപ നാരായണൻ (അസോസിയേറ്റ് പ്രൊഫസർ), ഡോ. അർച്ചന രാജൻ (അസിസ്റ്റന്റ് പ്രൊഫസർ), കെ.എം ബാലചന്ദ്രൻ (സീനിയർ സൈന്റിഫിക്ക് ഓഫിസർ) എന്നിവർ പങ്കെടുത്തു.

 2020 ജനുവരി ഒന്നുമുതൽ വിവിധ മേഖലകളിൽ നിന്നുള്ള ഡിവൈഎഫ്ഐ വളണ്ടിയർമാർ എല്ലാ ദിവസവും കോഴിക്കോട് മെഡിക്കൽ കോളേജിന് രക്തദാനം ചെയ്തുവരുന്നു. കോവിഡ് വ്യാപനം ഉണ്ടായ ഘട്ടത്തിൽ പോലും ഒറ്റ ദിവസവും രക്തദാനം മുടങ്ങാതെ ജില്ലയിലെ മറ്റു ബ്ലഡ് ബാങ്കുകൾക്കും ഡിവൈഎഫ്ഐ പ്രവർത്തകർ രക്തദാനം ചെയ്തിരുന്നു. നിപ്പ വൈറസ് ബാധ ഉണ്ടായപ്പോൾ മറ്റു പല ദാദാക്കളും മടിച്ചുനിന്ന ഘട്ടത്തിലും ഡിവൈഎഫ്ഐ പ്രവർത്തകർ രക്ത ദാനത്തിന് മുന്നിട്ടിറങ്ങിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *