യൂറോ-കോപ്പ പ്രവചന മത്സര വിജയിക്ക് പെട്രോൾ സമ്മാനം നൽകി
കൊയിലാണ്ടി: യൂറോ കോപ്പ പ്രവചന മത്സര വിജയിക്ക് പെട്രോൾ സമ്മാനം നൽകി പ്രതിഷേധിച്ചു. മുത്താമ്പി : പെട്രോൾ വില നൂറുകടന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് മുത്താമ്പി മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂറോ കോപ്പ പ്രവചന മത്സരത്തിലെ തിരഞ്ഞെടുത്ത രണ്ട് വിജയികൾക്ക് രണ്ട് ലിറ്റർ പെട്രോൾ സമ്മാനമായി നൽകി വ്യത്യസ്തമായി പ്രതിഷേധിച്ചു. മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി വിജയികൾക്ക് സമ്മാനം നൽകി ഉത്ഘാടനം ചെയ്തു. കോവിഡ്മാരിമൂലം ജനങ്ങൾ പ്രയാസപെട്ടിരിക്കുന്ന കാലത്ത് പാവപ്പെട്ട ജനങ്ങളെ മാറി മാറി കൊള്ളയടിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെന്നും, പ്രതീക്ഷ കൈവിട്ട ജനങ്ങൾക്ക് താൽക്കാലിക ആശ്വാസമാകട്ടെ ഈ പ്രതിഷേധ സമരമെന്ന് റാഷിദ് മുത്താമ്പി പറഞ്ഞു. അക്ഷയ പുതിയോട്ടിൽ മുഹമ്മദ് നിഹാൽ മുബഷിർ വികെ അജ്മൽ എ ആർ എന്നിവർ സംബന്ധിച്ചു.

