KOYILANDY DIARY.COM

The Perfect News Portal

യു​വാ​വി​നെ കി​ണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അങ്കമാലി: മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര​യ്ക്കു സ​മീ​പം യു​വാ​വി​നെ കി​ണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോ​വ​ക്കാ​യി​ല്‍ വീട്ടി​ല്‍ മ​നു(29) ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച രാ​ത്രി മു​ത​ല്‍ മ​നു​വി​നെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തു​ള്ള കി​ണ​റി​ന്‍റെ വ​ല നീ​ങ്ങി കി​ട​ക്കു​ന്ന​ത് ശ്രദ്ധയില്‍പെട്ടതോടെയാണ് പരിശോധന നടത്തിയത്. അ​ങ്ക​മാ​ലി ഫയര്‍ ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.​ കി​ണ​റി​ന്‍റെ കെ​ട്ടി​ന്‍​മേ​ല്‍ ഇ​രി​ക്കുമ്പോ​ ള്‍ അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി സര്‍ക്കാര്‍ ആ​ശു​പ​ത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

Share news

Leave a Reply

Your email address will not be published. Required fields are marked *