യുവമോർച്ച പ്രവർത്തകർ നഗരസഭാ ചെയർമാനെ ഉപരോധിച്ചു

കൊയിലാണ്ടി: മേല്പാലത്തിനടിയിൽ പാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിച്ച് ജനങ്ങളെ വലയ്ക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ നഗരസഭാ ചെയർമാൻ അഡ്വ:കെ. സത്യനെ ഉപരോധിച്ചു. നേരത്തെ യുവമോർച്ചാ പ്രവർത്തകർ പരാതി നൽകിയിട്ടും മാലിന്യങ്ങൾ കത്തിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് യുവമോർച്ച പ്രവർത്തകർ ചെയർമാനെ ഉപരോധിച്ചത്.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുന്ന നടപടിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കും എന്ന ചെയർമാന്റെ ഉറപ്പിനെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞത്. ജില്ലാ സെക്രട്ടറി അഖിൽ പന്തലായനി, അതുൽ പെരുവട്ടൂർ, എസ്.കെ. ഷംജിത്ത്കെ, .കെ.വിൻഷാന്ത്, എസ്.കെ.ഷം ജിത്ത്, കെ. ഷീലിത്ത് ഉപരോധ സമരത്തിൽ പങ്കെടുത്തു.

