യുവമോർച്ച താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കൊയിലാണ്ടി> താലൂക്ക് ആശുപത്രിയ്ക്ക് ജില്ലാ പദവി നൽകുക. ജവാൻ സുബിനേഷിന്റെ കുടുംബത്തിന്
സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകുക, കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന പ്രസിഡണ്ട് കെ.പി പ്രകാശ ബാബു ഉദ്ഘാടനം ചെയ്തു. അഖിൽ പന്തലായനി അദ്ധ്യക്ഷത വഹിച്ചു. കെ. രജിനേഷ് ബാബു , ടി.കെ പത്മനാഭൻ, കെ.പി മോഹനൻ, വി.കെ ഉണ്ണികൃഷ്ണൻ, വി.കെ മുകേഷ് തുടങ്ങിയവർ സംസാരിച്ചു.
