യുവനടൻ ജിഷ്‌ണു രാഘവന്‍ അന്തരിച്ചു

കൊച്ചി> നടൻ ജിഷ്‌ണു രാഘവന്‍ അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.35 വയസ്സായിരുന്നു. ആദ്യകാല നടൻ രാഘവന്റെ മകനാണ്. സിനിമയില്‍ സജീവമായിരിക്കേയാണ് അദ്ദേഹം അര്‍ബുദ ബാധിതനായത്. ഇടപ്പള്ളി അമൃത ആസ്പത്രിയിലായില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.ധന്യ രാജനാണ് ഭാര്യ.
കിളിപ്പാട്ട് എന്നെ സിനിമയിൽ ബാലതാരമായി തുടങ്ങിയ ജിഷ്‌ണു പിന്നീട് കമൽ സംവിധാനം ചെയ്ത നമ്മളിലൂടെ ശ്രദ്ധേയനായി. പല ഭാഷകളിലായി ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡിലും എത്തി.മലയാളത്തിൽ അവസാന ചിത്രം റബേക്ക ഉതുപ്പ് കിഴക്കേമല.

