യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം: പോലീസ് കേസെടുത്തു

കൊയിലാണ്ടി: ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കാപ്പാട് വികാസ് നഗറിലെ ഊഴികോർ കുനി പ്രദീപിന്റെ യും റീനയുടെയും മകൾ ദിൽന (28) ആണ് ഭർതൃവീടായ കോഴിക്കോട് പൊറ്റമ്മൽ കാട്ടുവയൽ സജീവന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത്.
തൂങ്ങി മരിച്ച നിലയിൽ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് പരാതി നൽകിയിരുന്നു. മെഡിക്കൽ കോളെജ് പോലീസ് അന്വേഷണം ആരംഭിച്ചു.
