മോഷ്ടിച്ച ബൈക്കുകളുമായി നാലംഗ സംഘം പോലീസ് പിടിയിൽ

ആലപ്പുഴ: മോഷ്ടിച്ച ബൈക്കുകളുമായി നാലംഗ സംഘം പോലീസ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ഷിജിത്ത്, തിരുവനന്തപുരം സ്വദേശി ഷെമീർ, ആലുവ സ്വദേശി വിഷ്ണു, ആലപ്പുഴ പൂങ്കാവ് സ്വദേശി സജീർ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് പട്രോളിംഗ് സംഘം പിടികൂടിയത്.
ഇന്ന് പുലർച്ചെ അഞ്ചോടെ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നാണ് രണ്ടു ബൈക്കുകളിൽ സഞ്ചരിക്കുകയായിരിന്ന ഇവർ പിടിയിലായത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ചുരണ്ടിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ട പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വാഹനങ്ങൾ മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.

തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരിന്നു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ ഇവർ നടത്തിയ കൂടുതൽ മോഷണങ്ങൾ സംബന്ധിച്ച് വ്യക്തതയുണ്ടാകു എന്നാണ് പോലീസ് പറയുന്നത്.
Advertisements

Dailyhunt
