മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു
കൊയിലാണ്ടി: മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. മേപ്പയൂര്‍ സ്കൂളിനു സമീപമാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂടാടി കൃഷി ഓഫീസറായിരുന്ന, തുറയൂർ കൃഷിഭവനിൽ ചാർജ്ജുളള ശുഭശ്രീ എന്നവർക്ക് മുഖത്ത് സാരമായ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്.
KSRTC ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് മേപ്പയൂര്‍ പോലീസ് അറിയിച്ചു. 25 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ്സ് അമിതവേഗത്തിലായിരുന്നെന്നും നാട്ടുകാർ പറയുന്നു. അപകടത്തിൽപെട്ടവർക്ക് സമീപത്തെ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ ക്രെയിൻ സ്ഥലത്തെത്തിച്ച് ബസ്സ് ഉയർത്താനുളള ശ്രമം തുടരുകയാണ്. പോലീസും ഫയർഫോഴ്സും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നു.





