മെഡിക്കൽ റെക്കോഡ് ലൈബ്രറിയുടെ ഉൽഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ 10 ലക്ഷം രൂപ ചിലവിൽ നവീകരിച്ച മെഡിക്കൽ റെക്കോഡ് ലൈബ്രറിയുടെ ഉൽഘാടനം കെ.ദാസൻ എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് പി. പ്രതിഭ, നഗരസഭാ വൈസ് ചെയർ പേഴ്‌സൺ വി.കെ. പത്മിനി, കെ.ഷിജു മാസ്റ്റർ, മാങ്ങോട്ടിൽ സുരേന്ദ്രൻ, വായനാരി വിനോദ്, കെ.കെ. മുഹമ്മദ്, സി.സത്യചന്ദ്രൻ, വാർഡ് കൗൺസിലർ സി.കെ.സലീന, വി.പി.ഇബ്രാഹിം കുട്ടി, വി.പി.ഭാസ്കരൻ, സി.സത്യചന്ദ്രൻ എന്നിവർ സംസാരിച്ചു.
