മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തെട്ടാം ഡിവിഷനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.യു.കെ.ദാമോദരൻ, കെ.ശിവാനന്ദൻ, ഒ.മാധവൻ, ഡോ.കെ.വി.സതീഷ് എന്നിവർ സംസാരിച്ചു. എൻ.കെ. അബ്ദുൾ നിസാർ സ്വാഗതവും നിർമല തോമസ് നന്ദിയും പറഞ്ഞു.
