മൂരാട് പാലം നിർമ്മാണം ആഗസ്റ്റ് 8ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം: കെ. ദാസൻ എം.എൽ.എ

കൊയിലാണ്ടി: മൂരാട് പാലം നിർമ്മാണവും ഇപ്പോഴുള്ള യാത്രാപ്രശ്നവും പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ, എൻ.എച്ച്, പി.ഡബ്ല്യ, ഡി, റവന്യൂ , എന്നീ വകപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം കെ. ദാസൻ എം.എൽ.എ
സ്ഥലം സന്ദർശിച്ചു. പാലത്തിന്റെ ഇരുഭാഗത്തും 100 മീറ്റർ നീളത്തിൽ ജനകീയ ഇടപെടൽ നടത്തി ഭൂമിയേറ്റെടുക്കും. 6 മാസത്തിനുള്ളിൽ കേരള സർക്കാർ അനുവദിച്ച 50 കോടി രൂപ വകയിരുത്തി പാലം നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
ഇപ്പോഴുള്ള പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള റോഡിന്റെ പാർശ്വങ്ങളിൽ ഒരു മീറ്റർ വീതിയിൽ ടാർ ചെയ്ത് ഡിവൈഡർ സ്ഥാപിച്ച് യാത്ര സൗകര്യമൊരുക്കണമെന്ന നിർദ്ദേശം സംബന്ധിച്ച് ആഗസ്ത് 10ന് ട്രാഫിക്കുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് തീരുമാനമെടുക്കും. കൂടാതെ തിരുവനന്തപുരത്ത് പാലം നിർമ്മാണവുമായി ജൂലായ് 8 ന് പ്രത്യേക യോഗം വിളിക്കും.

