KOYILANDY DIARY.COM

The Perfect News Portal

മുള്ളന്‍കുന്ന് കുറ്റ്യാടി പാതയുടെ ഇരുവശങ്ങളിലെയും അപകടാവസ്ഥക്ക് പരിഹാരം കാണണം: യൂത്ത് കോണ്‍ഗ്രസ്

കുറ്റ്യാടി: മലയോര ഗ്രാമപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മുള്ളന്‍കുന്ന് കുറ്റ്യാടി പാതയുടെ ഇരുവശങ്ങളിലെയും അപകടാവസ്ഥക്ക് പരിഹാരം കാണണമെന്ന് മരുതോങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജന രക്ഷാ കൂട്ടായ്മ ആവശ്യപെട്ടു.

മരുതോങ്കര പഞ്ചായത്തില്‍ നിന്നും ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നു പോകുന്നത്. വലിയ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഓരം ചേര്‍ത്ത് പോകാന്‍ പറ്റാത്ത സാഹചര്യമാണ് റോഡിലുളളത്. അപകടം ഏത് നിമിഷവും സംഭവിച്ചേക്കാമെന്ന സ്ഥിതിയിലാണ്. ഇരുചക്ര മുച്ചക്ര വാഹനങ്ങങ്ങള്‍ക്കും പാതയോര സഞ്ചാരികള്‍ക്കും ഭയപ്പെടാതെ പോവാന്‍ പറ്റാത്ത സ്ഥിതി.

പാതയുടെ ഇരുഭാഗങ്ങളിലെയും മണ്ണ് ഏകദേശം ഒരടിയോളം താഴ്ചയില്‍ ഒഴുകി പോയതിനാലാണ് റോഡിന്റെ മിക്ക ഭാഗങ്ങളും പൊട്ടിത്തകരാന്‍ കാരണമാകുന്നതെന്നും മലയോര ജനതയുടെ സുരക്ഷിതമായ യാത്രയ്ക്ക് സൗകര്യമേര്‍പെടുത്താന്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ജന രക്ഷാ കൂട്ടായ്മആവശ്യപെട്ടു.

Advertisements

പ്രസിഡന്റ് സനല്‍കുമാര്‍ വക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ നരയല്‍ കോടന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ.
മുഹമ്മദ്, കോവുമ്മല്‍ അഹമ്മദ്, മൊയ്തു പി.പി., കെ. രാഹുല്‍ .പി.സി, വിഷ്ണു ആര്‍.എസ്, രജീഷ്, ഫൈസല്‍ ടി.കെ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *