KOYILANDY DIARY.COM

The Perfect News Portal

മുജാഹിദ് മണ്ഡലം സമ്മേളനം

കൊയിലാണ്ടി> നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയവുമായി മുജാഹിദ് മണ്ഡലം സമ്മേളനം
ജനുവരി 16,17 തീയ്യതികളില്‍ കാട്ടിലപ്പീടികയില്‍ വച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി 16ന് രാവിലെ സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്യും. 3 മണിക്ക് കാട്ടിലപ്പീടിക എം.എസ്.എം സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ടീച്ചേഴ്‌സ് മീറ്റില്‍ ടി.ടി ഇസ്മായില്‍, ഡോ: എന്‍.പി ഹാരിസ് മുഹമ്മദ്, എന്നിവര്‍ സംസാരിക്കും. 17-ാം തീയ്യതി രാവിലെ നടക്കുന്ന ഏകദിന പഠനക്യാമ്പ് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ: ഐ.പി അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് വര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരെ ബഹു സ്വര വിചാരം സാംസ്‌ക്കാരിക പരിപാടി കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുജീബ് റഹ്മാന്‍ കിനാലൂര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും.,നോവലിസ്റ്റ് പി.സുരേന്ദ്രന്‍, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി, സി.വി ബാലകൃഷ്ണന്‍, സമദ് പൂക്കാട്, ജാബിര്‍ അമാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Share news