മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി ഹരിഹരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി പ്രശസ്ത ഗായകന്‍ ഹരിഹരനെത്തി. ഇന്നലെ ക്ളിഫ് ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പത്തു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കുന്നതിന് ഹരിഹരന്റെ നേതൃത്വത്തില്‍ സംഗീതം ചാരിറ്റബിള്‍ ട്രസ്റ്റ് റഹ്മത്തേന്‍ 6 എന്ന സംഗീത പരിപാടി നടത്തിയിരുന്നു. ഇതില്‍ നിന്നുള്ള സഹായമാണ് ഹരിഹരന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.ഹരിഹരനൊപ്പം സോനു നിഗമും സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി. വി, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ സന്നിഹിതരായിരുന്നു.
