KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി

മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിവൈഎഫ്‌ഐ വാളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയാണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ചെത്താണ് തൊഴിലെങ്കില്‍ മുല്ലപ്പള്ളിക്ക് സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്ബര്യമാണുള്ളതെന്നാണ് ആക്ഷേപം. പ്രമുഖ കോണ്‍ഗ്രസ് പേജായ ഇന്ദിരാ ഗാന്ധി സെന്ററിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അധിക്ഷേപം ആരംഭിച്ചത്.

വിവാദമാകുമെന്ന് കണ്ടതോടെ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷഹനാസ് പാലക്കല്‍ വീണ്ടും പോസ്റ്റ് ചെയ്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം തുടരുകയാണ്. 76000 ലേറെ അംഗങ്ങള്‍ ഉളള പ്രമുഖ കോണ്‍ഗ്രസ് അനുകൂല ഫെയ്‌സ്ബുക്ക് പേജായ ഇന്ദിരാ ഗാന്ധി സെന്ററിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ആദ്യം മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചത് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഓര്‍ക്കുക സഖാക്കളെ ചെത്തല്ല, സ്വാതന്ത്ര സമര പോരാട്ടമാണ് പാരമ്ബര്യമെന്നായിരുന്നു ആ പോസ്റ്റ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുല്ലപളളിക്കെതിരെ നടത്തിയ രാഷ്ട്രീയ വിമര്‍ശനമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. ഇതിന് കമന്റുകളായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് ചെത്താണ് പാരമ്ബര്യം എന്ന് ആക്ഷേപിച്ചു. എന്നാല്‍ പൊടുന്നനെ ഈ പേജ് അപ്രത്യക്ഷമാകുകയായിരുന്നു.

Advertisements

എന്നാല്‍ ഇതോടെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയും മുല്ലപളളിയുടെ അടുപ്പകാരനുമായ മലപ്പുറം സ്വദേശി ഷഹനാസ് പാലക്കല്‍ പോസ്റ്റ് ഏറ്റെടുത്തു. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്ത് ആക്രമണം ആരംഭിച്ചു. മുല്ലപളളിയുടെ സിരകളിലെ രക്തത്തിന് പറയാനുളളത് കളളിന്റെയും , ചെത്തിന്റെയും ചരിത്രമല്ലെന്നും പോസ്റ്റ് ചെയ്തു.

വജ്രവ്യാപാരിയായ ഷഹനാസ് പാലക്കല്‍ ഈ അടുത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയാണ് സംസ്ഥാന സെക്രട്ടറിയായത്. മുതിര്‍ന്ന നേതാക്കളുടെ ആശിര്‍വാദത്തോടെയാണ് ഈ ആക്രമണം ആരംഭിച്ചത്. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കണമെന്ന് കോണ്‍ഗ്രസ് അനുകൂല സീക്രട്ട് ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *