മിര്‍ മുഹമ്മദ് അലി കണ്ണൂര്‍ ജില്ലാ കലക്ടറായി ചുമതലയേറ്റു

കണ്ണൂര്‍: മിര്‍ മുഹമ്മദ് അലി (29) ജില്ലാ കലക്ടറായി ചുമതലയേറ്റു. ഹൈദരാബാദില്‍ ജനിച്ചു ചെന്നൈയില്‍ വളര്‍ന്ന മിര്‍ മുഹമ്മദലി സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടര്‍ – റജിസ്ട്രേഷന് ഐജി സ്ഥാനത്തുനിന്നാണു കലക്ടറായെത്തുന്നത്. 2011ല്‍ അന്‍പത്തൊന്‍പതാം റാങ്കോടെ സിവില്‍ സര്‍വീസ് പാസായ മിര്‍ മുഹമ്മദ് അലി കോഴിക്കോട് അസി. കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും പൊളിറ്റക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
