മികച്ച വിദ്യാലയത്തിനുള്ള വിദ്യാരംഗം പുരസ്കാരം വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന്
കൊയിലാണ്ടി: മേലടി ഉപജില്ലയിലെ എൽ.പി. വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള വിദ്യാരംഗം പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു. കുട്ടികളുടെ സാഹിത്യ അഭിരുചികൾ വളർത്തുന്നതിനും മറ്റുമായി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നതിനാലാണ് പുരസ്കാരത്തിന് അർഹമായത്.
മേപ്പയ്യൂരിൽ വെച്ച് നടന്ന ചടങ്ങിൽ മേലടി ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.അനുരാജിൽ നിന്ന് എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ പുരസ്കാരം ഏറ്റുവാങ്ങി.ചടങ്ങ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. എ. സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മേലടി എ.ഇ.ഒ.ടി.രാജൻ, രഞ്ജിഷ് ആവള, പി. ഗീത, സത്യൻ മുദ്ര, ഇ.എം. രാമദാസൻ എന്നിവർ സംസാരിച്ചു.
