മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ ഹിൽ ബസാറിൽ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് സർവ്വോദയ മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു. കേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം നേതാക്കൾ സന്ദർശിച്ചു.
ജനവാസമില്ലാത്ത കേന്ദ്രത്തിലെക്ക് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം സർവ്വോദയമണ്ഡലം നേതാക്കളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് ടി.കെ.അസ്സീസ്, പി.ശിവാനന്ദൻ, പി.കെ.ശ്രീധരൻ, ഷൈജു ഓടയിൽ, സുനി ശ്രീവത്സം, ശിവദാസൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

