മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ്. തന്നെയാണെന്ന് : ബേനി പ്രസാദ് വര്‍മ എം.പി.

ലഖ്നൗ: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്ത്തകന് തന്നെയാണെന്ന് സമാജ് വാദി പാര്‍ട്ടി എംപി ബേനി പ്രസാദ് വര്‍മ. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വല്ലഭായ് പട്ടേല്‍ ജയിലലടച്ചുവെന്നും വര്‍മ പറഞ്ഞു.
മുഖ്യമന്ത്രി അഖിലേഷ് യാദവും മുലായം സിങ് യാദവും മുന്നറിയിപ്പ് നല്‍കിയിട്ടും ഉത്തര്‍ പ്രദേശിലെ ഉദ്യോഗസ്ഥര്‍ ഓഫീസ് ജോലിയില്‍ കൃത്യത പാലിക്കുന്നില്ലെന്നും പലര്‍ക്കും പണത്തോട് മാത്രമാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. പണത്തോട് താല്പര്യമുള്ളവര് രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി ബിസിനസിലിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

