മഹാത്മാഗാന്ധി അനുസ്മരണവും പ്രവർത്തക സമ്മേളനവും
കൊയിലാണ്ടി: ഗാന്ധിജിയുടെ ആശയങ്ങളും പ്രവർത്തനവും ഇന്നും ലോകത്തിന് മാതൃകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ടി.ഹരിദാസൻ അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ് കൊയിലാണ്ടി ബ്രാഞ്ച് സംഘടിപ്പിച്ച മഹാത്മാഗാന്ധി അനുസ്മരണവും പ്രവർത്തക സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് എം. ഷാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
വി. ജാഫർഖാൻ, വേണു ഗോപാൽ പുതിയേടത്ത്, വി. പ്രതീഷ്, ഷാജി മനേഷ്, എം. പ്രദീപ് സായ് വേൽ, വി. രമേശൻ, രേഷ്മ എന്നിവർ സംസാരിച്ചു.

