മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ അന്തരിച്ചു.

കൊച്ചി: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ (92) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ തൃശൂര്‍ മണ്ണുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകിട്ട് പാറമേക്കാവ് ശാന്തിഘട്ട് ശ്‌മശാനത്തില്‍. മക്കള്‍ : ഡോ. ടി ശ്രീകുമാര്‍, ഡോ. ടി വിജയകുമാര്‍.
വൈലോപ്പിള്ളി താറ്റാട്ട് ശങ്കരന്‍ മേനോന്റെയും താറ്റാട്ട് ലക്ഷ്‌മികുട്ടിയമ്മയുടേയും മകളാണ്. വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു.

