മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്

തൃശ്ശൂര്‍: മലിനീകരണ നിയന്ത്രണബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ദുരിതാശ്വാസഫണ്ടിന്റെ പേരില്‍ പണപ്പിരിവ് നടത്തിയ രണ്ടു പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞാണി എസ്.എന്‍. പാര്‍ക്ക് വെണ്ടുരുത്തി വീട്ടില്‍ ബാബു (60), കല്ലൂര്‍ കോട്ടായി മേലേപുരക്കല്‍ നിര്‍മല (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച ചിറ്റിശ്ശേരിയിലുള്ള ഓം ശങ്കര്‍, സ്മരണ എന്നീ ടൈല്‍സ് സ്ഥാപനങ്ങളില്‍ നിന്നുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പിരിവ് നടത്തുന്നതെന്നും പറഞ്ഞാണ് ഇവര്‍ സ്ഥാപനങ്ങളില്‍ എത്തിയത്.രണ്ടിടങ്ങളില്‍ നിന്നുമായി പതിനായിരം രൂപ തട്ടിച്ചെടുത്തു.

മറ്റൊരു ടൈല്‍സ് സ്ഥാപനത്തില്‍ എത്തിയ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതിനെ തുടര്‍ന്ന് അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഉടമകള്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ സമാന രീതിയില്‍ ജില്ലയിലെ പല സ്ഥലങ്ങളില്‍നിന്നും തട്ടിപ്പ് നടത്തിയതായും ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കേരള സ്മോള്‍ സ്കെയില്‍ ഇന്റസ്ട്രീസിനും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രതികള്‍ പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന് സമാനമായ പൊലൂഷന്‍ കണ്ട്രോള് ഫെഡറേഷന് എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. എസ്.പി. സുധീരന്, എസ്.ഐ. കെ.എന്‍. സുരേഷ്, എ.എസ്.ഐ. രാധാകൃഷ്ണന്, എസ്.സി.പി.ഒ. അലി, സി.പി.ഒ. ഷാജു ആറ്റപ്പാടം, ഡബ്ലിയു.സി.പി.ഒമാരായ നീതു, മിനിമോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

