മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ വഴിക്കടവിനടുത്താണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു.