മന്ത്രി കെ ബാബുവിനെ സിപിഐ എം പ്രവര്‍ത്തകര്‍ തടഞ്ഞു
തിരുവനന്തപുരം > ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ബാബുവിനെ തിരുവനന്തപുരത്ത് സിപിഐ എം പ്രവര്‍ത്തകര്‍ തടഞ്ഞു. ബിവറേജസ് കോര്പ്പറേഷന് ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ ആണ് വി ശിവന്‍കുട്ടി എം എല്‍ എ യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മാസ്കറ്റ് ഹോട്ടലിനു മുന്നില്‍ തടഞ്ഞത്. മന്ത്രിയുടെ വാഹനത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നതോടെ മന്ത്രി നടുറോഡില്‍ കുടുങ്ങി.
മന്ത്രിയുടെ വാഹനത്തിനു ചുറ്റും പോലിസ് കാവല്‍ നിന്നു. അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ ചെറുത്തു. ഏറെ നേരത്തിനു ശേഷം മന്ത്രി മറ്റൊരു വഴിയെ തിരിഞ്ഞുപോയി.

