മനുഷ്യാവകാശ ദിനം ആചരിച്ചു
        കൊയിലാണ്ടി: ജെ. ആർ. സി. യുടെ നേതൃത്വത്തിൽ കൊല്ലം യു.പി സ്കൂളിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. ബി.പി.ഒ ഡോക്ടർ എം.ജി ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ സമൂഹമാണ് കെട്ടിപ്പടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. കൊടക്കാട്ട് രാജീവൻ, ജിസ്ന, എം എന്നിവർ സംസാരിച്ചു. കെ.പി. രമ സ്വാഗതവും, സി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.



                        
