KOYILANDY DIARY.COM

The Perfect News Portal

മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം കൊടിയേറി. നിരവധി ഭക്ത ജനങ്ങൾ ഭക്തി പുരസ്സരം ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് നടന്ന ശീവേലി എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. 26 ന് 4 മണിക്ക് കഴകം വരവ്, 5.30 ന് ശീവേലി, 7 മണിക്ക് ഇരട്ട തായമ്പക. 27 ന് ഞായറാഴ്ട രാത്രി 7 മണിക്ക് ഓട്ടൻതുള്ളൽ, 7.30ന് സർപ്പബലി, 9.30 ന് ‘ പഞ്ചാരിമേളം. 28 ന് വൈകീട്ട് ശീവേലി, 7 മണിക്ക് ഭക്തി ഗാനസുധ. മാർച്ച് 1 ന് താലപ്പൊലി, പുലർച്ചെ 1.3o ന് നാന്തകം എഴുന്നള്ളിപ്പ് തുടങ്ങി കരിമരുന്ന് പ്രയോഗത്തോടെ ഉൽസവം സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *