KOYILANDY DIARY.COM

The Perfect News Portal

മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: ഹൈദ്രാബാദിലെ ഫലക്നുമയിലെ മുസ്ലീം പള്ളിയില്‍ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കച്ചിഗുഡ സ്വദേശിയായ സെയ്ദ് അസം അലി(55)യെ ആണ് പള്ളിയുടെ ഇ ഖുബയുടെ ഗേറ്റില്‍ തൂങ്ങിമരിച്ചത്. ഇന്നലെ ഉച്ചയ്ക്കുള്ള പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ മോസാന്‍ തൂങ്ങിമരിച്ച നിലയില്‍ അലിയെ കണ്ട്ത്. ഇദ്ദേഹം ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.

കച്ചിഗുഡാ സ്വദേശിയായ അലി മൂന്നു വര്‍ഷം മുമ്ബാണ് വീടുപേക്ഷിച്ച്‌ പള്ളിക്കു സമീപം താമസമാരമഭിച്ചത്. പള്ളിയിലും അടുത്തുള്ള ദര്‍ഗയിലും സഹായങ്ങള്‍ ചെയ്തും പ്രാര്‍ത്ഥനയ്ക്കായി എത്തുന്നവര്‍ നല്‍കുന്ന ഭിക്ഷ കൊണ്ടുമായിരുന്നു അലി ജീവിച്ചിരുന്നത്. ഇതുവരെ അദ്ദേഹം തിരികെ വീട്ടില്‍ പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ സൊഹര്‍ നമസ്കാരത്തിനായി ഗേറ്റ് തുറന്നപ്പോഴാണ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന റബര്‍ ബെല്‍റ്റില്‍ അലി തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

Advertisements
Share news