മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്
താമരശ്ശേരി: മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്. മദ്യ ലഹരിയില്‍ ബൈക്കോടിച്ചെത്തി പൊലീസിനു മുന്നില്‍ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസ്സലാമിനെയാണ് (47) പൊലീസ് ആശുപത്രിയിലെത്തിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ താമരശ്ശേരി ചുങ്കത്തായിരുന്നു സംഭവം. ഇയാള്‍ അപകടകരമായി ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ചുങ്കത്ത് വെച്ച് ഇയാളുടെ ബൈക്ക് പൊലീസ് തടയുകയായിരുന്നു.


ബൈക്ക് നിര്‍ത്തിയ അബ്ദുസ്സലാം പെട്ടെന്ന് ൈകയിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കഴുത്തിന് സ്വയം മുറിവേല്പിക്കുകയായിരുന്നു. പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തുകയും തുടര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചു ചികിത്സ ലഭ്യമാക്കുകയും ചെയ്തു.


