മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ മത്സ്യ തൊഴിലാളി മരിച്ചു
കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ മത്സ്യ തൊഴിലാളി മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറയ്ക്കൽ താഴ പരേതരായ അത്താലത്ത് ഗംഗാധരൻ്റെയും, രാധയുടെയും മകൻ പ്രസാദ് (56) ആണ് മരിച്ചത്. ഇന്നു രാവിലെ കൊയിലാണ്ടി ഹാർബറിൽ മത്സ്യ ബന്ധനത്തിനിടെ വള്ളം വൃത്തിയാക്കുമ്പോൾ കടലിൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ മത്സ്യ തൊഴിലാളികൾ താലുക്ക് ആസ്പത്രിയിൽ എത്തിച്ചു. പ്രാഥമിക ശിശ്രൂഷക്ക് ശേഷം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്രീജ. മക്കൾ: ശരത് ലാൽ, ശ്രീഷ്മ. സഹോദങ്ങൾ: പ്രദീപൻ, അനിൽ, പ്രതിഭ, രജനി, പരേതരായ ബാബു, ഉദയൻ, സവിത, മഹിത.

