KOYILANDY DIARY.COM

The Perfect News Portal

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരായി 200 പേരെ നിയമിക്കും

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരായി 200 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സാംസ്കാരിക വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളുടെ ചെയര്‍മാന്മാരുടെയും വൈസ് ചെയര്‍മാന്മാരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതിയിലേക്ക് 105 തസ്തികകള്‍ (വിവിധം) സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോര്‍ഡുമായി ലയിപ്പിച്ച കേരള കൈത്തൊഴിലാളി-വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്ബളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

Advertisements

കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച മൂന്നംഗ വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനത്തിന് 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്ന് ഡ്രൈവര്‍മാരേയും നിയമിക്കും.

ജൂലൈ 13-ന് പൊന്നാനിയിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധനയാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.

കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. 2008-ലെ നിയമപ്രകാരം 2007 ഡിസംബര്‍ 31 വരെയുളള കാലത്തേക്കുളള കടങ്ങള്‍ക്കു മാത്രമേ ആശ്വാസം നല്‍കാന്‍ കഴിയൂ. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുളള കാലപരിധി 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുന്നതിനാണ് പ്രധാനമായും ഭേദഗതി കൊണ്ടുവരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *