മതവിശ്വാസം അനുസരിച്ചല്ല പോലീസ് പ്രവര്‍ത്തിക്കേണ്ടത്: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമപരിപാലനത്തില്‍ ഏര്‍പ്പെടുന്പോള്‍ സ്വന്തം വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ പോലീസുകാര്‍ പ്രവര്‍ത്തിക്കൂ എന്ന നിലപാട് തെറ്റാണെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്പെഷല്‍ ആംഡ് പോലീസിന്റെ 20-ാമത് ബാച്ചിന്റെ പാസിംഗ് ഒൗട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പോലീസ് ഒരു കാലത്തും മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിച്ചിട്ടുള്ളത്. കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി അനന്തകൃഷ്ണന്, ഐജി മനോജ് എബ്രഹാം, എസ്എപി കമന്‍ഡാന്റ് സേവ്യര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

