മതത്തിന്റെ പേരിലല്ല ഞങ്ങള്‍ ഇന്ത്യക്കാരെ കാണുന്നത്, മോദിക്ക് കോണ്‍ഗ്രസിന്റെ മറുപടി

ഡല്‍ഹി: മതത്തിന്റെ പേരിലല്ല കോണ്‍ഗ്രസ് ഇന്ത്യക്കാരെ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെയാണ് മനീഷ് തിവാരിയുടെ മറുപടി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ നേരത്തെയും ദക്ഷിണേന്ത്യയില്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍, മോദി എന്തുകൊണ്ടാണ് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തയ്യാറാകാത്തതെന്നും മനീഷ് തിവാരി ചോദിച്ചു.
രാഹുല്‍ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്നും ഹിന്ദു മേഖലയില്‍ നിന്ന് അദ്ദേഹം ഒളിച്ചോടിയെന്നും മോദി ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിലെ വര്‍ധയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം.

