ഭാരത് ഗ്യാസ് ലാസ്റ്റ് മൈൽ ഡലിവറി അപ്ലിക്കേഷൻ പുറത്തിറക്കി

കൊയിലാണ്ടി: ഭാരത് ഗ്യാസ് ലാസ്റ്റ് മൈൽ ഡലിവറി അപ്ലിക്കേഷൻ ലോഞ്ചിംഗ് കൊച്ചി ടെറിട്ടറി മാനേജർ ടി.പി പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ഡെലിവറി സ്റ്റാഫ്, കസ്റ്റമർക്ക് ഓഫീസിൽ വരാതെ എല്ലാവിധ സേവനങ്ങളും ലഭിക്കുന്ന അപ്ലിക്കേഷനാണ് പുറത്തിറക്കിയത്.
കൊയിലാണ്ടി ഭാരത് ഗ്യാസ് ഓഫീസിൽ നടന്ന ചടങ്ങിൽ H.R മാനേജർ സദാനന്ദൻ കെ. മോനോൻ, സെയിൽസ് ഓഫീസർ അഭിലാഷ് രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

