ബോളിവുഡ് നടി സുജാതാ കുമാര്‍ അന്തരിച്ചു

ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്ന ബോളിവുഡ് നടി ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. സഹോദരിയും നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്ത്തിയാണ് മരണവിവരം അറിയിച്ചത്.
‘ഞങ്ങളുടെ പ്രിയ സഹോദരി വിട്ടുപിരിഞ്ഞു. നികത്താനാകാത്ത നഷ്ടം ബാക്കിയാക്കിയാണ് അവള് പോയത്. ഞായറാഴ്ച രാത്രി 11.26-നായിരുന്നു മരണം – സുചിത്രയുടെ ട്വീറ്റ് അറിയിച്ചു.

2012 പുറത്തിറങ്ങിയ ഇംഗ്ലീഷ് വിഗ്ലീഷില് ശ്രീദേവിയുടെ സഹോദരിയായ മനുവിന്റെ വേഷമാണ് സുജാത ചെയ്തത്. ആ കഥാപാത്രം ശ്രീ ദേവിയുടെ കഥാപാത്രത്തോടൊപ്പം ഏറെ ശ്രദ്ധനേടിയിരുന്നു.
Advertisements

രാഞ്ഝാന, ഗുസാരിഷ് തുടങ്ങിയ ചിത്രങ്ങളിലും സുജാത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രമുഖ ടി വി താരവുമായിരുന്നു.

