ബി.ജെ.പി പ്രവർത്തകർ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: ബിജെപി ചേമഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള കാപ്പാട് ബ്ലൂ ഫ്ലാഗ് പദ്ധതിയിൽ പ്രദേശ വാസികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെയും, കുടുംബാംഗങ്ങളെയും തിരുകി കയറ്റിയ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വജന പക്ഷപാദത്തിന്റെയും പദ്ധതിയിലെ മെമ്പര്‍മാരുടെ വഴിവിട്ട ബന്ധങ്ങൾക്കെതിരെയുമാണ് മാർച്ച് സംഘടിപ്പിച്ചത്.
സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് അംഗത്തെ പാർട്ടിയിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട് . പാർട്ടി സസ്പെൻഡ് ചെയ്ത അംഗം സ്ഥാനം ഒഴിയുകയോ അല്ലെങ്കിൽ പുറത്താക്കുകയോ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗത്തിന്റെ സ്വജന പക്ഷപാദം അവസാനിപ്പിക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു .
മാർച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ .വി. സത്യൻ ഉൽഘാടനം ചെയ്തു . ബിനീഷ് ബിജലി അധ്യക്ഷത വഹിച്ചു. എ. കെ. സുനിൽകുമാർ, ടി. കെ. പദ്മനാഭൻ, വിനോദ് കാപ്പാട് എന്നിവർ സംസാരിച്ചു.
