KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട് അക്രമിച്ചു

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് സി.പി.എം.- ബി.ജെ.പി. സംഘര്‍ഷമുണ്ടായ പെരുവട്ടൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ തെക്കെ വെങ്ങളത്തുകണ്ടി സന്തോഷിന്റെ വീടുതകര്‍ത്തു. സന്തോഷിനും ഭാര്യ സിന്ധു, മകന്‍ അശ്വന്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ കൊയിലാണ്ടി താലൂക്കാസ്​പത്രിയില്‍ ചികിത്സതേടി.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അക്രമിസംഘമെത്തിയത്. വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ തകര്‍ത്താണ് ഉള്ളില്‍ക്കയറിയത്. വീട്ടുപകരണങ്ങളെല്ലാം നശിപ്പിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമുള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

സംഭവത്തില്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബി.ജെ.പി.ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ സി.പി.എം. അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പുനല്‍കി. ടി.കെ. പത്മനാഭന്‍, വി.കെ. ജയന്‍, കെ. രജനീഷ്ബാബു, വി.കെ. ഉണ്ണികൃഷ്ണന്‍, കെ.വി. സുരേഷ്, അഖില്‍ പന്തലായനി എന്നിവര്‍ സംസാരിച്ചു.

Advertisements
Share news