ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന വിവാദം സിവില്‍ തര്‍ക്കമാണെന്ന് എസ് രാമചന്ദ്രന്‍ പിള്ള

കോഴിക്കോട്: ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന വിവാദം സിവില്‍ തര്‍ക്കമാണെന്നും അതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല, നിലവിലെ തര്‍ക്കം ഇരു കക്ഷികളും ചേര്‍ന്ന് പരിഹരിക്കുമെന്നും എസ്‌ആര്‍പി പറഞ്ഞു. അതേസമയം കോടിയേരിക്കും കുടുംബത്തിനുമെതിരെ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന വിവാദത്തില്‍ ബിനോയിയെ തള്ളാനോ കൊള്ളാനോ തയ്യാറാവാത്ത എസ്‌ആര്‍പി വിദേശത്ത് നടന്ന ഇടപാട് അവിടെ തന്നെ തീര്‍ക്കും എന്ന് വ്യക്തമാക്കി. എന്തെങ്കിലും ആക്ഷേപം ഉണ്ടായാല്‍ അതില്‍ ചാടിക്കയറി വിധി പറയുന്നത് ശരിയല്ല. ഇതൊരു സിവില്‍ തര്‍ക്കമാണ്. അതിലെ വിധി ദുബായ് കോടതി പറയട്ടെ. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

വിദേശത്ത് നടന്ന ഒരു ബിസിനസ് ഇടപാടില്‍ ഒരു വിദേശി പരാതി പറഞ്ഞു. ആ പരാതി ശരിയല്ലെന്ന് എതിര്‍കക്ഷി അഭിപ്രായപ്പെട്ടു. പണമിടപാട് സംബന്ധിച്ച ഈ വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യാതൊരു പങ്കമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ അത് ഏതെങ്കിലുമൊരു പാര്‍ട്ടി അംഗീകരിക്കുമെന്ന സ്ഥിതിയുമില്ല. അതിനാല്‍ ഇതില്‍ കോടതി തീരുമാനം എടുക്കട്ടെ എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ഇതില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ല, പാര്‍ട്ടി നേതാക്കന്‍മാരും ഇടപെട്ടിട്ടില്ല. പാര്‍ട്ടിയോ പാര്‍ട്ടിയുടെ നേതാക്കന്‍മാരോ ഇടപെടുമ്ബോള്‍ മാത്രമാണ് പാര്‍ട്ടിയുടെ അന്വേഷണം ആവശ്യമായി വരുന്നത്. എസ്‌ആര്‍പി പറഞ്ഞു.

അതേസമയം, വിവാദത്തില്‍ കുടുതല്‍ വ്യക്തത തേടി ബിജെപി രംഗത്തെത്തി. കോടിയേരിക്കും കുടുംബത്തിനുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ എന്‍ഫോഴ്സ്മെന്റിന് കത്തുനല്‍കി. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

