ബാറ്ററി നിർമ്മാണ ഫാക്ടറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്നിൽ സിഡ്കോ വ്യവസായ പാർക്കിൽ ആരംഭിക്കാൻ പോകുന്ന ബാറ്ററി നിർമ്മാണശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫാക്ടറി നിർമ്മാണ ശാലക്കെതിരെ ജനകീയ പ്രതിരോധ സംഗമം നടത്തി.
മാരക വിഷ മലിന്യ പുറത്തുവിടുന്ന ലെഡ് ആസിഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. മോഹനൻ നടുവത്തൂർ ഉൽഘാടനം ചെയ്തു. സി.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.വി. ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം എം.പി.അജിത, പഞ്ചായത്ത് മെംമ്പർമാരായ കെ. വി. ജനാർദനൻ, സി.കെ. ശശി, എം.പി. ശിവാനന്ദൻ, ഒ.കെ. വിജീഷ്, സന്തോഷ് കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു. വിഷുനാളിൽ വനിതകളുടെ ഉപവാസം നടത്തിയിരുന്നു.
Advertisements

