ബാര്‍ കോഴ: മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ചൊവ്വാഴ്ചയും പ്രതിപക്ഷ പ്രതിഷേധം
![](https://koyilandydiary.com/wp-content/uploads/2015/12/image-1.jpg)
എക്സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍ അപകീര്‍ത്തികരമായ കമന്റുകള്‍ പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. എന്നാല്‍, ഇത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകില്ലെന്നും രേഖയിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് സഭാനേതാവായ തനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)